Wed. Dec 18th, 2024

ന്യൂഡല്‍ഹി:

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും, തീവ്ര ബാധിത മേഖലകളിൽ നിന്ന് വരുന്നതിന് നിയന്ത്രണം ഏ‍‌ർപ്പെടുത്തണമെന്നുമാണ് ഐഎംഎയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ഐഎംഎ ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡ് നിർണ്ണായകഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് സർക്കാരിനെ പല കാര്യങ്ങളിലും വിമർശിച്ചുകൊണ്ട് ഐഎംഎയുടെ കത്ത്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട്  ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും,  രോഗവ്യാപനത്തെ കുറിച്ച് സംസ്ഥാനസർക്കാർ മറച്ചുവയ്ക്കുകയാണെന്നും ഐഎംഎ ആരോപിക്കുന്നു.

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഐഎംഎ കത്തിലൂടെ ആവശ്യപ്പെട്ടു. വീട്ടിലെ നിരീക്ഷണത്തിൽ പാളിച്ചയുണ്ടെന്നും സർക്കാർ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം,
ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam