25 C
Kochi
Tuesday, September 21, 2021
Home Tags IMA

Tag: IMA

പ്രസ്താവന പിൻവലിച്ചാൽ രാംദേവിനെതിരായ കേസും പിൻവലിക്കും: ഐഎംഎ

ന്യൂഡൽഹി:അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിച്ചാൽ പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ ഭാരവാഹി ഡോ ജെ എ ജയലാൽ ആണ് ഇക്കാര്യം അറിയിച്ചത്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നുമുള്ള...

ബാബ രാംദേവിനെതിരെ ലീഗല്‍ നോട്ടീസ് അയച്ച് ഐഎംഎ

ന്യൂഡല്‍ഹി:ബാബാ രാംദേവിനെതിരെ നിയമനടപടി സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിലാണ് ഐഎംഎ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഐഎംഎ നേരത്തെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന...

കൊവിഡ് അതീവ ഗുരുതരം; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐഎംഎ

കോഴിക്കോട്:കൊവിഡ് രണ്ടാം തരംഗം ജില്ലയില്‍ അതിശക്തമായി പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). കോഴിക്കോട്ടെ ജനങ്ങള്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന ആശയം തങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണെന്ന് ഐഎംഎയുടെ കോഴിക്കോട് ഘടകം പറഞ്ഞു. കോഴിക്കോട് ഐഎംഎയുടെ അഭ്യര്‍ത്ഥന എന്ന തലക്കെട്ടോട് കൂടിയാണ്  ജാഗ്രതാനിര്‍ദ്ദേശം എത്തിയിരിക്കുന്നത്.കൊവിഡിന്റെ രണ്ടാം...

അടുത്ത രണ്ടാഴ്​ച കർശന നിയന്ത്രണം വേണമെന്ന്​​ ഐഎംഎ

തി​രു​വ​ന​ന്ത​പു​രം:അ​ടു​ത്ത ര​ണ്ടാ​ഴ്ച നി​ര്‍ണാ​യ​ക​മാ​യ​തി​നാ​ല്‍ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ ​പിടിസ​ക്ക​റി​യാ​സ് ആ​ശ്യ​പ്പെ​ട്ടു. പൂ​ര​ങ്ങ​ള്‍, പെ​രു​ന്നാ​ളു​ക​ള്‍, റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച ഇ​ഫ്താ​ര്‍ പാ​ര്‍ട്ടി​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്ക​ണം. ആ​ർടിപിസിആ​ർ ടെ​സ്​​റ്റു​ക​ള്‍ ദി​നം​പ്ര​തി ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം ആ​ക്ക​ണം.ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ എംബിബിഎ​സ്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ച ന​ട​പ​ടി...

രാംദേവിൻ്റെ മരുന്ന് മതിയെങ്കിൽ 35,000 കോടി ചിലവഴിക്കേണ്ടെന്ന് സർക്കാറിനെതിരെ വീണ്ടും ഐഎംഎ

ന്യൂഡൽഹി:പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്ന് കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.'രോഗപ്രതിരോധത്തിന് കൊറോണിൽ ഫലപ്രദമാണ് എങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വാക്‌സിനേഷനായി 35000 കോടി രൂപ ചെലവഴിക്കുന്നത്? മെഡിക്കൽ...

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമെന്ന് ഐഎംഎ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂ‍ടുതൽ കർ‍ശനമാക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാൻ...
Doctors strike affecting patients badly

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തില്‍ വലഞ്ഞ് രോഗികൾ

 തി​രു​വ​ന​ന്ത​പു​രം:ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് രാവിലെ തന്നെ തുടങ്ങി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍നി​ന്ന് അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തെ​യും കൊ​വി​ഡ് ചി​കി​ത്സ​യെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍, ലേ​ബ​ര്‍ റൂം, ​ഇ​ന്‍പേ​ഷ്യ​ൻ​റ്​ കെ​യ​ര്‍, ഐ.​സി.​യു കെ​യ​ര്‍ എ​ന്നി​വ​യി​ലും...

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകും.സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. രോഗവ്യാപനത്തിന്റെ ഗുരുതരസ്ഥിതി ജനങ്ങളെ അറിയിക്കണം. ഇപ്പോൾ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതി തുടർന്നാൽ ഇനിയുള്ള...

ഹോമിയോ വിവാദം; അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം:ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. അശാസ്ത്രീയമായത് ചെയ്യാന്‍ ഒരിക്കലും പ്രേരിപ്പിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു.  പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് പഠനത്തെ ഉദ്ധരിച്ച് വ്യക്തമാക്കിയത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞതെന്നും അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല പറഞ്ഞതെന്നും ...

‘ഹോമിയോ കഴിച്ചാല്‍ കൊവിഡ് കുറയും’; കെ കെ ശെെലജയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം:ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്നും, അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐഎംഎ പറഞ്ഞു.കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി...