ന്യൂയോര്‍ക്ക്:
കൊവിഡ് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് രാജ്യങ്ങള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുകയായിരുന്നു.
യുഎൻ സുരക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് രാജ്യങ്ങളുടെ പിന്തുണയും ഈ പ്രമേയത്തിനുണ്ട്. എന്നാല്‍,ചൈനയോട് ലോകാരോഗ്യസംഘടനാ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് തുടർച്ചയായി ആരോപിച്ച അമേരിക്ക പക്ഷേ ഈ പ്രമേയത്തെ പിന്തുണച്ചിട്ടില്ല.