തിരുവനന്തപുരം:
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം വിദൂരപഠനം , ഓണ്‍ലൈൻ പഠന പദ്ധതികൾ വ്യാപകമാക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടൻ തുറക്കരുത്. ഒരു മാസമെങ്കിലും കുറഞ്ഞത് നീട്ടിവയ്ക്കണം, വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാൽ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകുമെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21 അധ്യായന വർഷത്തേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.