24 C
Kochi
Tuesday, December 7, 2021

Daily Archives: 3rd May 2020

തിരുവനന്തപുരം: കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യല്‍ പ്രൊവിഷൻ, അഥവ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും പണം കണ്ടെത്തുന്നതിന്  സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസ്, ഹര്‍ജികളും ഉത്തരവുകളും മറികടന്ന് അംഗീകൃതമായിരിക്കുന്നു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതോടെ ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ലഭിച്ചു കഴിഞ്ഞു. മൊത്തം ശമ്പളം 20,000 രൂപയ്ക്ക് മുകളിലുള്ള...
കശ്മീര്‍: വടക്കന്‍  കശ്മീരിലെ ഹിന്ദ്വാരയില്‍  ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഹിന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുന്നത്.സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളെ ഒഴുപ്പിച്ച ശേഷം സൈന്യം...
ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിന്‍ ഫ്ലൈപാസ്റ്റ് ആരംഭിച്ചു. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ സേനയുടെ വിമാനങ്ങൾ പറന്ന് കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറി കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കും.വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. പൂക്കൾ വിതറാൻ ഹെലികോപ്റ്ററുകളുമുണ്ട്. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്‍റ് സംഘങ്ങളുമായി...
ന്യൂ ഡല്‍ഹി: 2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കും. ടോക്യോ ഒളിമ്പിക്സ് നടക്കുന്ന കാലയളവായതിനാലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ടോക്യോ ഒളിമ്പിക്സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് നടക്കുക. ഇത്തവണ സ്‌പെയ്‌നിലാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇന്ത്യയുടെ പിവി സിന്ധുവാണ് നിലവിലെ ലോകചാമ്പ്യന്‍.
വാഷിങ്ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി എൺപത്തി മൂവായിരമായി. ലോകത്തെ കൊവിഡ് മരണസംഖ്യ2,44,760 ആയി.  അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്. യൂറോപ്പിലെ പുതിയ കൊവിഡ് പ്രഭവ കേന്ദ്രമായി റഷ്യ മാറിക്കൊണ്ടിരിക്കുകയാണ്.  ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഗൾഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.
  തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്‌സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സംഭാവന ചെയ്ത് ശശി തരൂർ എംപി.  തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതിനാലാണ് ജർമ്മനിയിൽ നിന്ന് ഈ ഉപകരണം തലസ്ഥാനത്ത് എത്തിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ശനിയാഴ്ച  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ജാർഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീൻ ചെയ്യാൻ ഈ...
ന്യൂ ഡല്‍ഹി: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐസിഎംആര്‍ വക്താവും പകര്‍ച്ചവ്യാധി-സമ്പര്‍ക്ക രോഗവിഭാഗം മേധാവിയുമായ ഡോ.രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.രോഗവ്യാപനം തിരിച്ചറിയാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയതിന്‍റെ ഭാഗമായി  5 ദിവസത്തിനിടെ 7203 കോവിഡ് പരിശോധനകളാണ് സംസ്ഥാനം നടത്തിയത്. അതെ സമയം, ആന്റിബോഡി ടെസ്റ്റുകളുടെ ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ....
തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.  ഇതു പ്രകാരം സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാം.എന്നാൽ, തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് കട അടച്ചിടാവുന്നതാണ്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ്...
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയക്കാന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നും തുടരും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഇന്ന് നാലു ട്രെയിനുകള്‍ കൂടിയാണ് അതിഥി തൊഴിലാളികളുമായി സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്നത്. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക. തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും വൈകീട്ട് അഞ്ച് മണിക്ക് ട്രെയിൻ പുറപ്പെടും. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താണ് യാത്രയാക്കുന്നത്. ഇന്നലെ അതിഥി തൊഴിലാളികളുമായി...
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനസർക്കാർ പുറപ്പെടുവിച്ചു. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക.  അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോയി 14 ദിവസം ക്വാറന്റൈനിൽ കഴിയാം. ഇവർ ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും. ഇതിനോടകം നാട്ടിലേക്ക്...