Mon. Dec 23rd, 2024

അമേരിക്ക:

ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ ട്രംപ്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ലോകാരോഗ്യ സംഘടന ചെെനയ്ക്ക് വേണ്ടി ‘കൂഴലൂത്ത്’ നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.

”ഡബ്ല്യുഎച്ച്ഒയ്ക്ക് അറിയാത്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാം, ഒന്നുകില്‍ അവര്‍ ഞങ്ങളോട് പറഞ്ഞില്ല, അല്ലെങ്കില്‍ അവര്‍ക്കറിയില്ലായിരുന്നു. ഇപ്പോള്‍, അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചൈനയ്ക്കായി കുഴലൂത്ത് നടത്തുകയാണ്. അവരുടെ രീതിയെ അങ്ങനെയാണ് ഞാന്‍ കാണുന്നത്.” ട്രംപ് പറഞ്ഞു.

ചെെന ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. കൊവിഡിന്റെ ആദ്യകാല വ്യാപനം സംബന്ധിച്ച് ചൈനയും ലോകാരോഗ്യ സംഘടനയും അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടോ എന്നറിയാന്‍ വൈറ്റ്ഹൗസ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായും ട്രംപ് വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam