തിരുവനന്തപുരം:
സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ സര്‍ക്കാരിന് ഒട്ടും ആഹ്ളാദം ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്കു മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മെയ് നാലാം തിയതി നിലവിൽ ഉള്ള രീതിയിൽ ശമ്പളം പിടിക്കും. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പു വച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരുടെ സാലറി പിടിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
മാറ്റിവെക്കുന്ന ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാകും. 5 മാസം കൊണ്ട് 2500 കോടി മാറ്റി വെക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
.