Fri. Apr 4th, 2025
റിയാദ്:

സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണെന്നും കൂടാതെ ഇന്ന് മരിച്ച അഞ്ച് പേരും 25നും 50നുമിടയിൽ പ്രായമുള്ളവരാണെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

169 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ള 18,292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കഴിയുന്നതെന്നാണ് ഔദ്യോഗിക വിവരങ്ങൾ. അതെ സമയം രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും പരിശോധന ആരംഭിച്ച ഫീൽഡ് സർവേ 14 ദിവസം പിന്നിട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam