Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും, നിരീക്ഷണത്തിലുള്ള ആളുകളുടെയും എണ്ണത്തിൽ കുറവും വന്നതിനാൽ  പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് കേരളം. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി പ്രാഥിക സമ്പർക്കത്തിൽ വന്നവർക്കുമാണ് രണ്ടാം ഘട്ട പരിശോധനയിൽ മുൻഗണന നൽകുന്നത്.14 ജില്ലകളിലായി 20 കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് കേരളം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ്, സെക്കണ്ടറി കോണ്ടാക്റ്റുകൾ, പ്രായമായവർ, ഗർഭിണികൾ, മറ്റസുഖമുള്ളവർ, 28 ദിവസത്തിനകം സംസ്ഥാനത്തിനകത്ത് തന്നെ ആണെങ്കിലും യാത്ര ചെയ്തവർ എന്നിവരെയും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. റാൻഡം പിസിആർ വഴി സ്രവ പരിശോധനയാണ് ഇവരിൽ നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം പ്രതിദിനം 4000 ടെസ്റ്റുകൾ പ്രതിദിനം നടത്താൻ ഇപ്പോൾ കേരളത്തിന് ശേഷിയുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam