Fri. Mar 29th, 2024

ന്യൂഡല്‍ഹി:

കൊവിഡ് 19 രാജ്യത്ത് അതിവേഗം പടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം കേസുകള്‍ ഉണ്ടാകുന്നത് ആദ്യമായാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതുവരെ രാജ്യത്താകമാനം ഇരുപത്തി ആറായിരത്തി നാനൂറ്റി തൊണ്ണൂറ്റി ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡില്‍ ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാകുകയാണ്. 24 മണിക്കുറിനിടെ 811 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകമാനം വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണൂറ്റി ഇരുപത്തി നാലായി.

By Binsha Das

Digital Journalist at Woke Malayalam