Fri. Mar 7th, 2025
തിരുവനന്തപുരം:

സ്പ്രിംക്ളർ വിവാദത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ മുന്നണിയിൽ വിഷയം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്പ്രിംക്ളർ ഇടപാട് പാർട്ടി ചർച്ച ചെയ്തിരുന്നില്ലെന്നും അതിനുള്ള സമയം അപ്പോൾ ഉണ്ടായിരുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.  എങ്കിലും, ദേശീയ തലത്തിൽ ഡാറ്റാ സുരക്ഷയെക്കുറിച്ചും, വിവരച്ചോർച്ചയെക്കുറിച്ചുമുള്ള ഇടത് നയത്തിന് വിരുദ്ധമായി കരാറിൽ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

By Arya MR