Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ചില മേഖലകള്‍ക്കുകൂടി  ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഈ ഇളവുകള്‍ നടപ്പാക്കേണ്ടത്. ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഇലക്ട്രിക് ഫാന്‍ കടകള്‍, വിദ്യാര്‍ഥികളുടെ പഠനസംബന്ധമായ പുസ്തകങ്ങളും മറ്റും വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാം.  ഇതോടൊപ്പം മൊബെെല്‍ റീചാര്‍ജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam