Sat. Jul 27th, 2024
കോഴിക്കോട്:

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്‍ത കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ചിൽ ദില്ലിയിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമാണ് ട്രെയിനിൽ തിരികെ എത്തിയത്. തിരിച്ചെത്തിയ ഇവർ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു.

എന്നാൽ ക്വാറന്‍റൈന്‍ പൂര്‍ത്തിയായതിനാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് കൂടാതെ  ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്‍റൈനില്‍ കഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam