Thu. Mar 28th, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചി ലക്ഷത്തി അമ്പത്തി ഏഴായിരം കടന്നു.  വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി അറുന്നൂറ്റി നാല്‍പത്തി ഒന്നായി. അമേരിക്കയിലിപ്പോൾ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം വൈറസ് ബാധിതരുണ്ട്. യുഎസില്‍ മാത്രം മരിച്ചവരുടെ എണ്ണം നാല്‍പത്തി നാലായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി അഞ്ചായി. ഇന്നലെ മാത്രം   ഇവിടെ രണ്ടായിരത്തി എഴുന്നൂറ്റി അമ്പത്തി ഒന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.സ്‌പെയിനില്‍ 430 ഉം ഇറ്റലിയില്‍ 534 ഉം മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ 24 മണിക്കൂറിനിടെ 828 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 531 പേരാണ് വെെറസ് ബാധയേറ്റ് മരിച്ചത്.

അതേസമയം, ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 250 ദശലക്ഷമായി ഉയർന്നേക്കാമെന്നാണ്  ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

By Binsha Das

Digital Journalist at Woke Malayalam