വാഷിംഗ്‌ടൺ:
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടത് എണ്ണൂറോളം പേർ. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആകെയുള്ള മരണസംഖ്യ നാല്‍പ്പത്തിയോരായിരം കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താൽക്കാലികമായി വിദേശികൾക്ക് പ്രവേശനം വിലക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾസ് ട്രംപ് അറിയിച്ചു. അദൃശ്യ ശത്രുക്കളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണ് പുതിയ തീരുമാനമെന്നും തൊഴിൽ സംരക്ഷണം മറ്റൊരു കാരണമാണെന്നും ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. എന്നാൽ ഏതൊക്കെ വിസകൾക്കാണ് വിലക്കെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.