Wed. Dec 18th, 2024

അമേരിക്ക:

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ടെക്സസ്, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. ‘ലെറ്റ് അസ് വര്‍ക്ക്  എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. തൊഴില്‍ , സാമ്പത്തിക മേഖലകളെ തകര്‍ച്ചയില്‍നിന്ന്​ വീണ്ടെടുക്കാൻ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇനിയും ലോക്​ഡൗണ്‍ നീട്ടിക്കൊണ്ടുപോകുന്നത് വ്യക്​തിസ്വാതന്ത്ര്യത്തിൻെറ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.അതേസമയം, പ്രതിഷേധ  പ്രകടനങ്ങളെ അനുകൂലിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

 

By Binsha Das

Digital Journalist at Woke Malayalam