വാഷിങ്ടൺ:
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വൈറസ് ബാധ ബോധപൂര്‍വ്വം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കില്‍ അതിന് ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൈന വസ്തുതാപരമായ കണക്കുകൾ പങ്കുവച്ചിരുന്നുവെങ്കിൽ നിരവധി രാജ്യങ്ങളിലെ മരണനിരക്ക് കുറഞ്ഞേനെയെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ ചില സംഘടനകളും വ്യക്തികളും അമേരിക്കയില്‍ കൊവിഡ് വരുത്തിയ പ്രശ്നങ്ങള്‍ക്ക് കാരണം ചൈനയാണ് എന്നാരോപിച്ച് നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വുഹാനിലെ വൈറസ് ലാബിന്റെ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ് അമേരിക്ക.