മുംബൈ:
കൊവിഡ് പശ്ചാത്തലത്തിൽ ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു. 11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എംഎസ് ധോനിയെയും, മുംബൈ ഇന്ത്യന്‍സിന് നാലു തവണ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയെയുമാണ് മികച്ച ക്യാപ്റ്റന്മാരായി തെരഞ്ഞെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സ് ആണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരം. മുംബൈയുടെ താരമായ ലസിത് മലിംഗയെ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളറായും മികച്ച ഓൾ റൗണ്ടറായി ചെന്നൈയുടെ ഷെയ്ൻ വാട്സനെയും തെരഞ്ഞെടുത്തു. ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി വിരാട് കൊഹ്‌ലിയാണ് തെരഞ്ഞെടുത്തത്. ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് ആണ് മികച്ച കോച്ച്.