ഡൽഹി:
ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ ഉള്ള പ്രവാസികളെ തത്കാലം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും ഈ കേസ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി. എം കെ രാഘവന്‍ എംപിയും പ്രവാസി ലീഗല്‍ സെല്ലും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇന്ന് വിധി വന്നത്.
യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. യുകെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി ഇന്ന് പരിഗണിച്ചു. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്നും യുകെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്.