Wed. Dec 18th, 2024
മുംബൈ:

 
മഹാരാഷ്ട്രയിലെ മുംബൈയിൽ ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെ നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് വാർത്ത.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 14 നു തീരും. പക്ഷേ മുംബൈയിൽ വൈറസ് വ്യാപനം ദിനം‌പ്രതി വർദ്ധിക്കുകയാണ്.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയിൽ ആയിരത്തിലധികം കൊവിഡ് രോഗികളുണ്ട്. 64 പേർ ഇതിനകം മരിച്ചിട്ടുണ്ട്.