Sat. Apr 27th, 2024
തിരുവനന്തപുരം:

 
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുവാദം നൽകി. ആ തസ്തികകളിൽ പകുതിയിലും ഉടൻ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒപി, ഐപി, എന്നീ സേവനങ്ങൾ ഉടൻ നടപ്പിലാക്കും.

https://www.facebook.com/kkshailaja/photos/a.1086696094751704/2920816798006282/?type=3&__xts__%5B0%5D=68.ARC0TD6qv_B2ybxKvFjhFCmtsnUP1ZqTCf–5OGNvti6Na4heKUkJh6SZhsGbzpivVFotmcgRQd6JngKzWFzkyBUtaC7sB3pbMqb1EnzyBBI5QcQNkMxunOVosjHo0KYEawimNwtKCzKv450hq_A6ip2UwTyUC9ZzSaSGx2kpjiWD-T82GPI3DMwubR_2NExQ5eYRMpK7IJ7c9fD1Pk-22wnNaPAAcK8cxwuuHmudMa1HNgFabTjaGCdeMVt_yIJOsk2C83Sx3qAnBRBCjWfN7gBleC34UwMMCF_QCtWA8AALjAdHBnh0ZuKdHfGX2xlzMP0QWpdPTY0Bn4rZ2hNtT7sHQ&__tn__=-R