Wed. Jan 22nd, 2025
ഇടുക്കി:

 
ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ എസ്-5 കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര തിരിച്ച് 23 ന് രാവിലെ 9 ന് ആലുവാ റെയില്‍വേ സ്റ്റേഷനില്‍ എത്തി. 9.30 ക്ക് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഓര്‍ഡിനറി ബസില്‍ കയറി 10.30 ക്ക് എത്തി. 10.45 ന് തുഷാരം പ്രൈവറ്റ് ബസില്‍ കയറി 11.30 ക്ക് തൊടുപുഴ കാഡ്‌സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങി.

ഈ ദിവസങ്ങളില്‍ രോഗബാധിതന്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ആരോഗ്യ വകുപ്പിന്റെ 04862 232221, 233118. എന്നീ ഹെല്‍പ് ഡെസ്‌ക് നമ്പരുകളില്‍ ബന്ധപ്പെടണം.