Sat. Apr 20th, 2024
എറണാകുളം:

 
“ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ചെറിയതോതിലെങ്കിലും രോഗവ്യാപന സാധ്യത ഉള്ളവർ ഉൾപ്പെടെ 32 പേർ നിരീക്ഷണത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല. ആശുപത്രി പ്രവർത്തനങ്ങളിൽ ജനങ്ങൾ ആശങ്ക പറഞ്ഞതിനാൽ നിരീക്ഷണത്തിൽ ഉള്ള 9 ആരോഗ്യ പ്രവർത്തകരെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കാൻ തീരുമാനിച്ചു.

ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 വരെ കൺട്രോൾ റൂമിലെത്തിയത് 312 ഫോൺ വിളികളാണ്.. കൂടുതൽ വിളികളും പൊതുജനങ്ങളിൽനിന്നായിരുന്നു – 205 എണ്ണം. പനി, ചുമ തുടങ്ങിയവ രോഗലക്ഷണങ്ങൾ കൊറോണയാവാൻ സാധ്യതയുണ്ടോയെന്ന് ചോദിച്ചുകൊണ്ടുള്ള വിളികളും എത്തി. ഭക്ഷണത്തിന്റെ വിവരങ്ങൾ അറിയുന്നതിനായി അതിഥി തൊഴിലാളികളിൽനിന്നും, പൊതുജനങ്ങളിൽ നിന്നും വിളികൾ എത്തി. ഇവർക്ക് അതാത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ നൽകി.

ഇന്നലെ (29.3.30) കൊച്ചി തുറമുഖത്തെത്തിയ 2 കപ്പലുകളിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.”

ജില്ലാ കളക്ടർ,
എറണാകുളം.