കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേർപ്പെടുത്തുമെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നുമാണ് റിപ്പോർട്ട്.
കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ച് സൽമാൻ രാജാവ്. വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടാകും. 21 ദിവസത്തേക്ക് ഈ കർഫ്യു തുടരും. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ കൊവിഡ് വൈറസ് ബാധയേറ്റ് കുവൈറ്റിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടു മലയാളി നഴ്സ്മാരുടെയും ഫലം നെഗറ്റീവ്. ഇതോടെ ഇരുവരെയും ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. കൊവിഡ് വൈറസ് വ്യാപന ഭീതിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം കർശനമാക്കി. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും യുഎഇ ഭരണകൂടം അറിയിച്ചിട്ടുണ്ട്.