25 C
Kochi
Wednesday, September 30, 2020
Home Tags Corona Virus

Tag: Corona Virus

നിരോധനം ലംഘിച്ച് ജുമാ നമസ്കാരം; 23 പേർ അറസ്റ്റിൽ

കോട്ടയം:കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി കോട്ടയം ഈരാറ്റുപേട്ട തന്മയ സ്കൂളിൽ സംഘടിച്ച 23 പേരെ അറസ്റ്റ് ചെയ്തു. സ്‌കൂൾ മാനേജർ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലം പരവൂരിലും പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകളുടെ ആദ്യ ബാച്ച് എത്തി

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറിയത്. ഐസിഎംആര്‍ അംഗീകാരം ലഭിച്ച പൂനെയിലെ 'മൈ ലാബ്' എന്ന കമ്പനി തയ്യാറാക്കിയ കിറ്റുകള്‍...

യുഎഇ എല്ലാ വിമാനസർവീസുകളും നിർത്തി; സൗദിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു 

കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേർപ്പെടുത്തുമെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നുമാണ് റിപ്പോർട്ട്.കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ...

കൊറോണ ഭീതിയിൽ വിറങ്ങലിച്ച് ലോകം; മരണം പതിനാലായിരം കവിഞ്ഞു 

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. ലോകമെമ്പാടും 3,35,403 ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 651 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 5,476 ആയി. അതേസമയം, അമേരിക്കയിൽ മരണ സംഖ്യ...

ശ്രീറാം വെങ്കിട്ടരാമനെ തിരികെ സർവീസിൽ എടുത്തതിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന സമിതി തലവനായി ശ്രീറാം വെങ്കിട്ടരാമൻ ഐഎസ്എസിനെ തിരികെ സർവീസിലേക്ക് എടുത്ത സർക്കാർ നടപടിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുകയാണെന്നും മുഖ്യമന്ത്രിയുടെ മേലുള്ള വിശാസം നഷ്ടപ്പെടുകയാണെന്നും യൂണിയൻ...

കേരളത്തിലേക്കുള്ള തീവണ്ടി, ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു

ഡൽഹി: ഞായറാഴ്ച അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെ ഇന്ത്യന്‍ റെയില്‍വേയുടെ പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തി മൂന്ന് യാത്രാസര്‍വീസുകളും നിർത്തിവെച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ യാത്രാത്തീവണ്ടികളും നിര്‍ത്തിവെക്കുന്നത്. യാത്രക്കാര്‍ വഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് ഈ നടപടി. ശനിയാഴ്ച  മാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാര്‍ക്കാണ്...

പത്തനംതിട്ടയിൽ കൊറോണ വൈറസ് നിരീക്ഷണത്തിൽ വൻ പാളിച്ച 

പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രണ്ടാം ഘട്ടത്തിൽ രോഗം ആദ്യം സ്ഥിരീകരിച്ച പത്തനംതിട്ടയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ...

കൊവിഡ് 19; സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇന്നറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. സംസ്ഥാനത്ത് ഇന്നലെ മാത്രം 15 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ...

കൊറോണ വൈറസ്; ‘സ്വരക്ഷ’ പദ്ധതിയുമായി കൊച്ചി പോലീസ്

കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈദ്യസഹായം വീടുകളില്‍ ലഭ്യമാക്കുന്ന 'സ്വരക്ഷ' പദ്ധതിയുമായി കൊച്ചി പോലീസ് രംഗത്ത്. വീട്ടിൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുനൽകാൻ സ്വരക്ഷ എന്ന വെബ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിട്ടുണ്ട്. ഐഎംഎ, റോട്ടറി ഇന്‍റര്‍നാഷണല്‍, റിലയന്‍സ് ജിയോ, എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കൊറോണ വൈറസിന്റെ ജനിതകഘടന ഡീക്കോഡ് ചെയ്തതായി റഷ്യ

മോസ്കോ: കൊറോണ വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകർ വൈറസിന്റെ ചിത്രങ്ങളടക്കമാണ് പുറത്ത് വിട്ടിരിക്കുന്നത്. വൈറസ് ബാധയെ കുറിച്ചുള്ള മറ്റ് വിശദമായ കാര്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം...