Wed. Jul 9th, 2025
തിരുവനന്തപുരം:

 
കൊറോണവൈറസ് വ്യാപനം തടയാനായി സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച ‘ബ്രേക്ക് ദ ചെയിന്‍’ പരിപാടിയുടെ ഭാഗമായി കെടിഡിസിയുടെ റിസോര്‍ട്ടുകളിലും വാഹനങ്ങളിലും കര്‍ശനമായ പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും സാനിറ്റൈസര്‍ നല്‍കുന്നതും ഉപയോഗിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി കസേരകള്‍ ഒന്നര മീറ്ററില്‍ കൂടുതല്‍ അകലം വരുന്ന രീതിയില്‍ പുനര്‍ക്രമീകരിക്കുകയും ഒപ്പം ബുഫെ സംവിധാനം താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.