Thu. Apr 25th, 2024

കുട്ടനാട്:

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മല്‍സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണി നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലുള്ളവര്‍ക്കാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രാമുഖ്യം നല്‍കുകയെന്നു തുഷാര്‍ പറഞ്ഞു.  അതേസമയം കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസുവിന്റെ വിമത നീക്കങ്ങള്‍ ബിഡിജെഎസിനെ ബാധിക്കുകയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam