Fri. Apr 26th, 2024

ഫോര്‍ട്ട്കൊച്ചി:

വെെപ്പിന്‍- ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് റോറോ ജങ്കാര്‍ തകരാറിലായതോടെ യാത്രക്കാര്‍ മറ്റ് വഴികളില്ലാതെ ബുദ്ധിമുട്ടി. ഇരു റോറോയും കേടായതോടെ മണിക്കൂറുകളോളമാണ് കരയ്ക്കെത്താന്‍ വാഹനങ്ങളുമായി യാത്രക്കാര്‍ കാത്ത് നിന്നത്. ഇന്നലെ വെെകുന്നേരം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ജങ്കാറാണ് ആദ്യം കേടായത്. ഇത് വെെപ്പിനില്‍ കെട്ടിയിട്ട ശേഷം രണ്ടാമത്തെ റോറോ സര്‍വീസ് നടത്തിയെങ്കിലും അതും കേടാവുകയായിരുന്നു.ഒ ന്നര കിലേമീറ്റര്‍ വരെ വാഹനങ്ങളുടെ ക്യൂ നീണ്ടതോടെ ഗോശ്രീപാലം, എറണാകുളം വഴി തിരിച്ചുവിടുകയായിരുന്നു. ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ വാഹനങ്ങളില്ലാതെ ഫോര്‍ട്ട്  കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാരും മടങ്ങി പോകുകയായിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam