Tue. Apr 23rd, 2024

ഇംഗ്ലണ്ട്:

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വർട്ടർ ആദ്യ പാദ മത്സരങ്ങളിൽ വമ്പന്മാർക്ക് തിരിച്ചടി. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു  മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസിനെ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ അട്ടിമറി വിജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വന്തം മെെതാനത്ത്  യുവന്റസിനെതിരെ ലിയോണിന്റെ വിജയം. യുവെന്റസിനെതിരെ ലിയോണിന്റെ ആദ്യ ജയമാണിത്. സിനദീൻ സിദാനു കീഴിൽ പന്ത്രണ്ട് മത്സരങ്ങൾക്കു ശേഷമാണ് ചാംപ്യൻസ് ലീഗിന്റെ നോക്കൗട്ട് മത്സരത്തിൽ റയൽ തോൽവി വഴങ്ങുന്നത്.

By Binsha Das

Digital Journalist at Woke Malayalam