Wed. Apr 24th, 2024

അര്‍ജന്‍റീന:

ആയിരം ഗോളുകളില്‍ നേരിട്ടു പങ്കാളിയാകുന്ന ആദ്യ ഫുട്ബോള്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ലയണല്‍ മെസ്സി. 696 ഗോളും 306 അവസരമൊരുക്കലും ആയി രാജ്യത്തിനും ക്ലബ്ബിനുമായി 1002 ഗോളിൽ അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം പങ്കാളിയായി. സ്‌പാനിഷ്‌ ലീഗിൽ ഐബറിനെതിരെ നാല്‌ ഗോളടിച്ചായിരുന്നു മെസി ഈ ചരിത്രനേട്ടം കുറിച്ചത്‌. കളി ജീവിതത്തിലെ 54–-ാം ഹാട്രികും  ഈ മുപ്പത്തിരണ്ടുകാരന്‍ കുറിച്ചു. 

By Binsha Das

Digital Journalist at Woke Malayalam