Thu. Apr 25th, 2024

ന്യൂഡല്‍ഹി:

ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ ‘ചാമ്പ്യന്‍സ് കപ്പ്’ തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുണ്ടാവുക എന്ന് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

അവസാന ഏകദിന ലോകകപ്പില്‍ നടന്ന മത്സരങ്ങളുടെ എണ്ണമാണിത്. ഐസിസി പറയുന്നത് പ്രകാരം  2024ലും 2028ലുമാണ് ടി20 ചാമ്പ്യന്‍സ് കപ്പ് നടക്കുക. ഏകദിന ചാമ്പ്യന്‍സ് കപ്പ് 2025ലും 2029ലും നടക്കും.

 

By Binsha Das

Digital Journalist at Woke Malayalam