24 C
Kochi
Tuesday, December 7, 2021

Daily Archives: 14th February 2020

പന്തീരാങ്കാവിൽ നിന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് സെമസ്റ്റല്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍. ഫെബ്രുവരി 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ തന്നെ അനുവദിക്കണമെന്നാണ് അലൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മൂന്നാം സെമസ്റ്റല്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് അലന് വിലക്കുള്ളത്. ഒരു വിദ്യാർത്ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് അലന്‍ ഹർജിയിൽ പറയുന്നത്.
ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ സൂപ്പർ ഹീറോ ചിത്രം 'ബാറ്റ്മാന്റെ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടൻ റോബർട്ട് പാറ്റിൻസന്റെ ഐകോണിക് ബാറ്റ്മാൻ ലുക്കിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാറ്റ്മാൻ എന്ന ഹീറോയിക് കഥാപാത്രം തന്റെ മനസ്സിൽ ഏറെ നാളായി ഉണ്ടായിരുന്നുവെന്നും മുൻപ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒന്ന് ഈ കഥാപാത്രത്തിൽ ഉണ്ടെന്നും താരം റോബർട്ട് പാറ്റിൻസൺ പറയുന്നു.
കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവത്തിൽ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായത് കൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി അല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മൃഗവും ദേശീയ പക്ഷിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ കായിക വിനോദമില്ലെന്നാണ് മന്ത്രാലയം പറയുന്നത്.മഹാരാഷ്ട്രയിലെ വികെ പാട്ടീല്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ അധ്യാപകനായ മയുരേഷ് അഗര്‍വാളാണ് എന്ന് മുതലാണ് ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ...
ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇന്സ്ടിട്യൂട്ടിലാണ് സംഭവം. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയതിനാണ് അധികൃതരുടെ ഈ നടപടി.
ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ വിനായകനെ നായകനാക്കി  ഇറക്കിയ തൊട്ടപ്പന്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ യൂട്യൂബിൽ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി അണിയറ പ്രവർത്തകർ. രണ്ടരമണിക്കൂറുള്ള സിനിമ യൂട്യൂബിലെത്തിയപ്പോൾ രണ്ട് മണിക്കൂര്‍ മാത്രമാണുള്ളത്.സിനിമയെ ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് യൂട്യുബിലും വന്നിരിക്കുന്നത്.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. ബൽജിയത്തിന്റെ ആ‍ർതൻ ഡോറെൻ, അർജന്റീനയുടെ ലൂക്കാസ് വിയ്യ എന്നിവരെ മറികടന്നാണ് മൻപ്രീത് ഈ അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വ‍ർഷം ഇന്ത്യക്ക് ഒളിംപിക്സ് യോഗ്യത നേടിക്കൊടുത്തത് ഉൾപ്പടെയുള്ള മികവിനാണ് അംഗീകാരം.
കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള തൊണ്ണൂറ്റി രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീം കോടതി ഇന്ന് രാവിലെ അതിരൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൊച്ചി ബ്യൂറോ:   വീടുകളിലേക്ക് നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തൃപ്പൂണിത്തുറ, ഏലൂര്‍ നഗരസഭകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയാണ് ജില്ലാ കളക്ടര്‍ നല്‍കിയത്.തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 10 വാര്‍ഡുകളിലായി 7500 കണക്ഷനുകളാണ് നല്‍കുന്നത്. ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ ആറ്...
കൊച്ചി:   ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി കടൽ-കായൽ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. വാട്ടർ സ്പോർട്സ്, അഡ്വഞ്ചർ ആക്ടിവിറ്റികൾ, ഹൗസ്ബോട്ട് നിർമ്മാണം, ഒറീസയിലെ ജല ടൂറിസം വികസനം എന്നിവയാണ് പദ്ധതികൾ. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റുകൾ നിർമ്മിക്കും.കോർപറേഷൻ എം ഡി പ്രശാന്ത് നായരും ഒറീസ ടൂറിസം കമ്മീഷണർ വിശാൽ ദേവും ധാരണാപത്രത്തിൽ ഒപ്പു വച്ചു.കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ സാങ്കേതിക...