24 C
Kochi
Monday, September 27, 2021

Daily Archives: 11th February 2020

#ദിനസരികള്‍ 1030   പറഞ്ഞു പഴകിയ ഒന്ന് ആവര്‍ത്തിക്കട്ടെ, മരണം ആരെയും മഹത്വപ്പെടുത്തുന്നില്ല. താന്‍ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യനു വേണ്ടി എന്താണ് ചെയ്തത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ജീവിതങ്ങളേയും നാം വിലമതിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുമ്പോള്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പരമതധ്വംസനത്തിന്റേയും വൈതാളികന്മാരായിരുന്നവര്‍ മരിച്ചൊടുങ്ങുമ്പോള്‍ ആചാരത്തിനു വേണ്ടിയെങ്കിലും വാഴ്ത്തുകള്‍ പാടുക എന്നത് തികച്ചും അസംബന്ധമാകുന്നു.അത്തരത്തിലുള്ളവരെ അനുമോദിക്കുകയെന്നുള്ളത് അവനവനെത്തന്നെ റദ്ദു ചെയ്തുകൊണ്ട് താല്ക്കാലികമായെങ്കിലും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടലാകുന്നു. അത് മനുഷ്യത്വത്തിന്റെ പരാജയവും നൃശംസതയുടെ വിജയവുമാകുന്നു. അതുകൊണ്ടാണ്...
തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന്  ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി. 2017 ഒക്ടോബറിലെ യുഡിഎഫ് ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരനായ ചങ്ങനാശേരി സ്വദേശി സോജന്‍ പവിയാനോസ് വാദിച്ചു. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു എന്ന് ചെന്നിത്തല ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ചെറിയ പ്രശ്നങ്ങളുണ്ടായതു...
മലപ്പുറം: യുഎപിഎ കേസില്‍ 11 വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി  സക്കരിയയുടെ മാതാവ് ബിയ്യുമ്മ സുപ്രീംകോടതിയിലേക്ക്. ജനാധിപത്യവും ഭരണഘടനയും ഉറപ്പ് നൽകുന്ന പൗരാവകാശത്തിനെതിരാണ് യു.എ.പി.എയെന്ന് ചൂണ്ടികാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ഫ്രീ സക്കരിയ ആക്ഷൻ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെ നല്‍കുന്ന ഹര്‍ജി അടുത്ത ദിവസം ഫയല്‍ ചെയ്യും. 2008 ജൂലൈ 25ന് നടന്ന ബംഗലൂരു സ്ഫോടനക്കേസില്‍ ബോംബുണ്ടാക്കാന്‍ ടൈമറും മൈക്രോ ചിപ്പും നിര്‍മ്മിക്കാന്‍ സഹായിച്ചുവെന്നതാണ് പോലീസ് സക്കറിയക്കെതിരെ ചിമത്തിയ...
ഇറാഖ്: ഗൾഫ് സംഘർഷം തുടരുന്നതിനിടെ, ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. എന്നാൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ആണവായുധം വഹിക്കാനുള്ള ഭാവിലക്ഷ്യം മുന്നിൽ കണ്ടാണ് ഇറാന്‍റെ നീക്കമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഭാരം കുറഞ്ഞ സമ്മിശ്ര ലോഹനിർമിതമായ സുഹൈർ എൻജിനുകൾ ഘടിപ്പിച്ച റാദ്-500 മിസൈലുകളും, സമാനരീതിയിൽ നിർമിച്ച സൽമാൻ എൻജിനുകളുമാണ് ഇറാന്‍റെ റെവലൂഷനറി ഗാർഡ്സ് പുറത്തിറക്കിയത്. ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന. ബാലിസ്റ്റിക്...
ജപ്പാൻ: ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യന്‍ ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടി. തങ്ങള്‍ക്കാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലില്‍നിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളില്‍നിന്നുള്ള പാചകക്കാരന്‍ വിനയ് കുമാര്‍ സര്‍ക്കാര്‍ വീഡിയോയിലൂടെ പ്രധാനമന്ത്രിയോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരായ അഞ്ചു സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദ്ദേഹം വീഡിയോയിലെത്തിയത്. ഈ മാസം മൂന്നിന് ജപ്പാന്‍ തീരത്തെത്തിയ കപ്പലിലെ 356 പേരില്‍ മാത്രമേ വൈറസുണ്ടോയെന്ന പരിശോധന നടത്തിയിട്ടുള്ളൂ. 
  തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ലും, ക്രിസ്ത്യൻ സെമിത്തേരികളിലെ മൃതദേഹം അടക്കലിനായുള്ള അവകാശം നൽകുന്ന സെമിത്തേരി ബില്ലും നിയമസഭ ഇന്ന് പാസാക്കും. സെമിത്തേരി ബില്ലിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സഭ പാസാക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാർ വൃത്തങ്ങൾക്കുണ്ട്. ബിൽ പാസായതിന് പിന്നാലെ വാർഡ് വിഭജനത്തിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്....
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. അതെ സമയം, യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. രാജ്യത്തിനു വെളിയിൽ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. നിരീക്ഷണത്തിലിരിക്കെ സൗദിയിലേക്ക് കടന്ന...
വാഷിംഗ്ടൺ: ഫെബ്രുവരി 24,25 തീയതികളില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനം നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് ട്വിറ്ററില്‍ അറിയിച്ചു, ജനുവരിയില്‍ യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയും യുഎസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും സൂചന നല്‍കുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ...
ന്യൂ ഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ്  മാര്‍ച്ചില്‍ പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് തടഞ്ഞാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ച ശേഷം വിദ്യാർഥികൾ മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൗരത്വ വിഷയത്തിൽ ഇത് മൂന്നാം തവണയാണ് ജാമിഅ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തുന്നത്. കസ്റ്റഡി പീഡനത്തിൽ പരിക്കേറ്റ വിദ്യാർഥികളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.   പുതിയ ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് തടയാനായിട്ടില്ല. ഇതുവരെ 3826 പേര്‍ക്കാണ് രോഗത്തെ അതിജീവിക്കാനായത്. രാജ്യത്ത് നിരീക്ഷണത്തിലുള്ള 23589 പേരില്‍ ഭൂരിഭാഗവും...