Thu. Apr 25th, 2024
ഇറാഖ്:

ഗൾഫ് സംഘർഷം തുടരുന്നതിനിടെ, ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. എന്നാൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ആണവായുധം വഹിക്കാനുള്ള ഭാവിലക്ഷ്യം മുന്നിൽ കണ്ടാണ് ഇറാന്‍റെ നീക്കമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഭാരം കുറഞ്ഞ സമ്മിശ്ര ലോഹനിർമിതമായ സുഹൈർ എൻജിനുകൾ ഘടിപ്പിച്ച റാദ്-500 മിസൈലുകളും, സമാനരീതിയിൽ നിർമിച്ച സൽമാൻ എൻജിനുകളുമാണ് ഇറാന്‍റെ റെവലൂഷനറി ഗാർഡ്സ് പുറത്തിറക്കിയത്. ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന. ബാലിസ്റ്റിക് മിസൈൽ സാങ്കേതികതയിൽ കൂടുതൽ മുന്നോട്ടു പോകാൻ സാധിച്ചുവെന്നാണ് ഇറാന്‍റെ അവകാശവാദം.