വായന സമയം: < 1 minute
ജപ്പാൻ:

ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യന്‍ ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടി. തങ്ങള്‍ക്കാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലില്‍നിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളില്‍നിന്നുള്ള പാചകക്കാരന്‍ വിനയ് കുമാര്‍ സര്‍ക്കാര്‍ വീഡിയോയിലൂടെ പ്രധാനമന്ത്രിയോടും ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരായ അഞ്ചു സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദ്ദേഹം വീഡിയോയിലെത്തിയത്. ഈ മാസം മൂന്നിന് ജപ്പാന്‍ തീരത്തെത്തിയ കപ്പലിലെ 356 പേരില്‍ മാത്രമേ വൈറസുണ്ടോയെന്ന പരിശോധന നടത്തിയിട്ടുള്ളൂ.

 

Advertisement