31 C
Kochi
Friday, September 17, 2021

Daily Archives: 11th February 2020

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും എയറോസ്പേസ് സയന്റിസ്റ്റും ആയിരുന്ന എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം സിനിമയാക്കുന്നു. ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലേക്ക് പറന്ന മനുഷ്യന്റെ കഥയാണ് ഈ ചിത്രമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. ചിത്രത്തിൽ അബ്ദുൽ കലാമായി അഭിനയിക്കുന്നത് പരേഷ് റാവലാണ്.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച  ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ ഡൽഹിയിലെ ജനങ്ങളോട് നന്ദി അറിയിച്ചു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനിയെന്നും കെജ്‍രിവാൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാത്തിന്റെ ഭാഗമായുള്ള നവകേരള നിർമ്മിതി പൂർത്തിയാക്കാൻ ഇനിയും  മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എന്നാൽ  ലോകബാങ്ക് സഹായം വകമാറ്റിയതിന് കേന്ദ്ര സർക്കാരിന് പലിശ നൽകേണ്ട അവസ്ഥയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇഛാശക്തി ഇല്ലാത്ത സർക്കാർ ഭരിച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ നേർകാഴ്ചയാണ് ഇതെന്നും പറഞ്ഞു.
ഹോളിവുഡിലെ ബാലപീഡനത്തിന്റെ ഇരയാണെന്ന് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള കോറി ഫെൽ‌ഡ്മാൻ പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് ദി ഗാർഡിയനുമായുള്ള അഭിമുഖത്തിൽ താരം ആവർത്തിച്ചു. ആരും മോശം ആളുകളെ പിന്തുടരാൻ ആഗ്രഹിക്കാത്തതിനാൽ  പീഡോഫീലിയയ്‌ക്കെതിരായി ചെയ്യുന്ന ഡോക്യുമെന്ററി പുറത്തിറക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ദി ഗുണീസ്', 'സ്റ്റാൻഡ് ബൈ മി' എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് കോറി ഫെൽ‌ഡ്മാൻ.
വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം നടൻ വിജയ്‌യോട് മുപ്പത് ദിവസത്തിനകം ഹാജരാകാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്നാൽ തന്റെ പുതിയ ചിത്രം 'മാസ്റ്ററി'ന്റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ സമയം നീട്ടി നൽകണമെന്ന് താരം ആവിശ്യപ്പെട്ടിട്ടുണ്ട്.ബിഗിലിന്റെ നിർമാതാക്കളായ എജിഎസ് ഗ്രൂപ്പ് ഉടമ കൽപാത്തി എസ്.അഘോരം, ഫൈനാൻഷ്യർ അൻപുചെഴിയൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. സിനിമകളിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപി വിജയിനോട് പകപോക്കുകയാണെന്ന് ഡിഎംകെ...
 ചൈന: കൊറോണ വൈറസിൻടെ ആഘാതം കുറയ്ക്കുന്നതിനായി മുന്നൂറിലധികം ചൈനീസ് കമ്പനികൾ എട്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് വായ്പകൾ തേടുന്നുവെന്ന് അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഷിയോമിയും റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളുമായ ദിദി ചക്സിംഗ് ടെക്നോളജി ഉൾപ്പെടെയുള്ള കമ്പനികൾ പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടേക്കാമെന്നതിനാലാണ് വായ്പ തേടുന്നത്. സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് അതിവേഗ ട്രാക്ക് അംഗീകാരങ്ങളും മുൻഗണനാ നിരക്കുകളും ലഭിക്കാൻ സാധ്യതയുണ്ട്. 
മുംബൈ: ബിറ്റ്കോയിൻ കുതിക്കുകയാണ്. ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഒക്ടോബറിന് ശേഷമാണ്  മികച്ച മൂല്യം കൈവരിച്ചിരിക്കുന്നത്. പതിനായിരം ഡോളറിന് മുകളിൽ പോകാൻ ക്രിപ്റ്റോകറൻസിക്ക് സാധിച്ചു. ഞായറാഴ്ചയായിരുന്നു ക്രിപ്റ്റോകറൻസിയുടെ കുതിപ്. നാപ്പത് ശതമാനത്തോളമാണ് ഈ വർഷത്തെ നേട്ടം. ഇന്നലെ മാത്രം നാല് ദശാംശം മൂന്ന് വർദ്ധന ബിറ്റ്‌കോയിൻ മൂല്യത്തിനുണ്ടായി.
മുംബൈ: ഡിമാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓപ്പറേറ്ററായ അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരികൾ 11 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരത്തിൽ രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് ഡോളറിലെത്തി. കുതിച്ചുകയറ്റത്തെത്തുടർന്ന് ഡിമാർട്ടിന്റെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷൻ ഒന്നര ലക്ഷം കോടിയിലധികമായി. കഴിഞ്ഞ ആഴ്ച, ബി‌എസ്‌ഇയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വഴി ഏറ്റവും മൂല്യമുള്ള 20 മികച്ച കമ്പനികളുടെ പട്ടികയിൽ ഡിമാർട്ട് പ്രവേശിച്ചിരുന്നു. 
ന്യൂ ഡൽഹി: ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലേക്കെത്തും. ധനമന്ത്രാലയമാണ് ഒരുരൂപാ നോട്ടുകൾ അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍ എന്നാകും അച്ചടിച്ചിട്ടുണ്ടാകുക. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ ചിഹ്നവും സത്യമേവ ജയതേ എന്ന ആലേഖനവും ചെയ്തിട്ടുണ്ടാകും. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പും നോട്ടുകളിൽ ഉണ്ടാകും. പിങ്ക് , പച്ച നിറങ്ങളിലാവും നോട്ടുകൾ വിപണിയിലെത്തുക.
മുംബൈ:കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം.  സെന്‍സെക്‌സ് 417 പോയന്റ് ഉയര്‍ന്ന് 41397 ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തി മൂന്നിലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ ഒന്നു മുതല്‍ രണ്ടു ശതമാനംവരെ നേട്ടത്തിലാണ്.