31 C
Kochi
Friday, September 24, 2021

Daily Archives: 8th February 2020

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി തള്ളിയ വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി 11 ന് പരിഗണിക്കും. തുടർനടപടി സംബന്ധിച്ച് വിശദീകരണം തേടി പ്രതികൾക്ക് നോട്ടീസ് അയക്കണമെന്നുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന പരിഗണിക്കണോയെന്ന് 11 ന് തീരുമാനിക്കുമെന്ന് ജസ്റ്റിസ് ആർ ഭാനുമതി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതേസമയം പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ പുതിയ തീയതി തീരുമാനിക്കാൻ തീഹാർ ജയിൽ...
ന്യൂഡൽഹി: മാർച്ചിനുള്ളിൽ എൻപിആർ വിജ്ഞാപനം പിൻവലിക്കണമെന്നും, പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ദില്ലിയിലെത്തി വിജ്ഞാപനം പിൻവലിപ്പിക്കുമെന്നും കണ്ണൻ ഗോപിനാഥൻ . എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച് ധാരണ കിട്ടുന്നത് വരെ എന്‍പിആര്‍ വേണ്ടെന്നും കണ്ണന്‍ ഗോപിനാഥൻ   ട്വിറ്ററിൽ കുറിചു. കേന്ദ്രസർക്കാരിന്‍റെ നിലപാടുകളോട് വിയോജിമായി കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പദവി രാജിവെച്ചത്.
ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധിച് മരിച്ചവരുടെ എണ്ണം 717 ആയി. മൂവായിരത്തി ഒരുന്നൂറ്റി നാപ്പത്തി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഇതോടെ മുപ്പത്തി നാലായിരം കഴിഞ്ഞു. അതേസമയം രോഗം പടർന്ന് പിടിച്ച വുഹാനിൽ ഇനിയും 80 ഇന്ത്യക്കാർ ബാക്കിയുണ്ടെന്നും ഇവരിൽ 10 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ചൈനയിൽ നിന്നെത്തിയ 150 ഓളം പേരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3...
എറണാകുളം:   ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എറണാകുളം ജില്ലയിലെ താങ്കളുടെ ഹോം സ്റ്റേ/ ഹോട്ടലുകളിൽ താമസിക്കുന്നുണ്ടെങ്കിൽ ആ വിവരം എറണാകുളം വിനോദ സഞ്ചാര വകുപ്പ് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലെ നമ്പറായ 0484 2350300, 9995165693 (whattApp) എന്നീ നമ്പറുകളിൽ അറിയിക്കുവാൻ താത്പര്യപ്പെടുന്നു.Email ID. ddekm@keralatourism.org
#ദിനസരികള്‍ 1027   ധനകാര്യവിദഗ്ദ്ധനായല്ല രാഷ്ട്രീയ പ്രവര്‍ത്തകനായി ചിന്തിച്ചതിന്റെ ഫലമാണ് കെ എം മാണിയുടെ പേരിലുള്ള സ്ഥാപനം തുടങ്ങാന്‍ മന്ത്രി തോമസ് ഐസക് ചിന്തിച്ചതെന്ന ആക്ഷേപം മനസ്സില്‍ വെച്ചുകൊണ്ടാണ് ഇന്നത്തെ മാധ്യമങ്ങളിലെ ബജറ്റ് അവലോകനങ്ങളിലൂടെ കണ്ണോടിച്ചത്. ഏകലോചനവുമായി മലയാള മനോരമയില്‍ ഐസക്. ഒരു കണ്ണില്‍ ചിരി. മറുകണ്ണില്‍ കരച്ചില്‍. ബൈജുവിന്റെ വര. ക്ഷേമഭാരം എന്ന വെണ്ടയ്ക്ക തലക്കുമുകളില്‍.1980 ല്‍ മാണി പതിനാറുകോടിയുടെ മിച്ച ബജറ്റ് അവതരിപ്പിച്ചതിനു ശേഷം നാല്പതുകൊല്ലം കഴിഞ്ഞ് തോമസ്...
ഡൽഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭരണകക്ഷിയായ എഎപി, ബിജെപി, കോണ്‍ഗ്രസ്...