31 C
Kochi
Friday, September 17, 2021

Daily Archives: 8th February 2020

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി. മരട് ഫ്ലാറ്റ് പൊളിച് ഒരു മാസം പിന്നിട്ടിട്ടും കോൺക്രീറ്റ് അവശിഷ്ട്ടങ്ങൾ നീക്കുന്നതിനുള്ള കർമപദ്ധതി മരട് നഗരസഭ തയാറാക്കിയിട്ടില്ല. മരടിലെ ഫ്ലാറ്റ് പൊളിച്ച സ്ഥലങ്ങൾ എൻടിജി മേൽനോട്ട സമിതി സന്ദർശ്ശിക്കുകയും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ...
 എറണാകുളം: സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ കൊച്ചി നഗരസഭയിൽ നടന്ന മൂന്നാംവട്ട തിരഞ്ഞെടുപ്പിൽ വികസന സമിതിയിലേക്ക് ഇടതുമുന്നണിയിലെ രണ്ട് അംഗങ്ങളും നഗരാസൂത്രണ സമിതിയിലേക്ക് ഒരംഗവും എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താതെ യുഡിഎഫ് വിട്ടുനിന്നു. നികുതി അപ്പീൽ കമ്മിറ്റിയിലേക്ക് ഇരുമുന്നണികളും മത്സരിക്കാൻ തയാറായില്ല. ഒഴിവുകൾ വന്നിട്ടും മത്സരിക്കാതെ മാറിനിന്നതിൽ കോൺഗ്രസിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്.   
കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്തു. സമുദ്രോത്പന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ വിദഗ്ധരും വ്യവസായ പ്രമുഖരും മേളയിൽ പങ്കെടുക്കും. ഏഷ്യയിലെ ഏറ്റവും വലിയ മേളകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മേള 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിൽ നടക്കുന്നത്....
കൊച്ചി: രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ഇൻസെപ്ട്ര 2020 ഇന്റർ കോളേജിയേറ്റ് മാനേജ്മെന്റ് ഫെസ്റ്റ് നടത്താൻ തീരുമാനമായി. അഞ്ചരലക്ഷത്തോളം രൂപ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ലഭിക്കും. ഈ മാസം 14 ന് രാവിലെ 8.30 മുതൽ വിവിധ മത്സരങ്ങളിലേക്കായുള്ള രെജിസ്ട്രേഷൻ തുടങ്ങും
ന്യൂ ഡൽഹി:യുദ്ധമുഖത്ത്  ഉപയോഗിക്കുന്ന പുതിയ മിസ്സൈലുമായി ഡിആർഡിഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈലിന് 200 കിലോമീറ്റർ പ്രഹരപരിതിയാണുള്ളത്. നിലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത 150 കിലോമീറ്റർ പരിധിയുള്ള പ്രഹാർ മിസൈലിന്റെ പിൻഗാമിയാണ് പ്രണാഷ്. 2021 ൽ മിസൈലിന്റെ പരീക്ഷണങ്ങൾ ആരംഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ പെട്ടന്ന് തയ്യാറാക്കി വിക്ഷേപിക്കാന്‍ ദ്രവ ഇന്ധനത്താൽ പ്രവർത്തിക്കുന്ന മിസ്സൈലുകൾക്ക് സാധിക്കില്ല. ഇതേതുടര്‍ന്നാണ് ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചത്. ഖര ഇന്ധനമുപയോഗിക്കുന്ന മിസൈലുകള്‍ വളരെ...
തിരുവനന്തപുരം: ഇന്നലെ നടന്ന സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം ഉയർത്തി ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യവികസന പാക്കേജ് ഇല്ലാത്തത് സംരഭകര്‍ക്ക് തിരിച്ചടിയായി മാറുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സും വിലയിരുത്തി. ഐടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം നഗരത്തിനുള്ള പദ്ധതികളൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. 275 കോടിയാണ് ഇതിന് വേണ്ടത്. എന്നാല്‍, ബജറ്റില്‍ ഇത് നീക്കി...
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിതരണത്തിനായി എടിഎം സെന്‍ററുകകൾ ഒരുക്കാനൊരുങ്ങുകയാണ് മിൽമ. തിരുവനന്തപുരം മേഖലയിലാണ് സെൻററുകൾ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനകം സെൻററുകൾ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ അഞ്ച് കേന്ദ്രങ്ങളിൽ പാൽ വിതരണ എടിഎം സെന്‍ററുകൾ സ്ഥാപിക്കും. ഓരോ ദിവസവും സെന്‍ററുകളിൽ പാൽ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. ഇതിലൂടെ പാക്കിങ്ങ് ചാർജിൽ അടക്കം വരുന്ന അധിക ചാർജ് ഇല്ലാതാകുമെന്നാണ് മിൽമ...
ന്യൂ ഡൽഹി: പൗരത്വ നിയമത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിങ്ങൾ മാത്രം പ്രതിഷേധത്തിന് വരുമെന്നാണ് ഭരണകൂടം കരുതിയതെന്നും, ജനങ്ങളെ ഒരുമിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തോട് കടപ്പാട് ഉണ്ടെന്നും ആസാദ് പറഞ്ഞു.  നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാതിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിൾസ് കമ്മിറ്റി സമ്മിതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഷിംഗ്ടൺ: തനിക്കെതിരെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്‍ഡോണ്‍ സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം അടിയന്തരമായി തിരിച്ച്‌ വിളിച്ചു. സോണ്‍ലാന്‍ഡ് തന്നെയാണ് തിരിച്ച്‌ വിളിച്ച കാര്യം അറിയിച്ചത്. സെനറ്റില്‍ ഇംപീച്ച്‌മെന്റില്‍ നിന്ന് ഒഴിവായതോടെ ഉദ്യേഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.യുക്രൈനിലെ അമേരിക്കന്‍ സര്‍ക്കാറിന്റെ ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ വിന്‍ഡ്മാനേയും പുറത്താക്കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന്...
ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി ലാൽ മീണയാണ് രാജ്യസഭയില്‍ സ്വകാര്യബിൽ അവതരിപ്പിക്കാൻ ഒരുങ്ങിയത്. രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്നതാണ് ബില്‍ അവതരിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിപിഎം എം പി എളമരം കരീം വിമര്‍ശിച്ചു.ഡിഎംകെ ,എഡിഎംകെ ,ആർജെഡി  തുടങ്ങിയ കക്ഷികളും കോൺഗ്രസിലെ ചില എംപിമാരും ഈ നിലപാടിനെ പിന്തുണച്ചു.