31 C
Kochi
Friday, September 24, 2021

Daily Archives: 4th February 2020

തിരുവനന്തപുരം: ചെലവ് ചുരുക്കലിന്റെ ഭാഗമായി സെക്രെട്ടറിയേറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനർവിന്യസിക്കാനൊരുങ്ങി സർക്കാർ. ജലവിഭവ വകുപ്പിലെ പൂർത്തിയായ പദ്ധതികളിലെ ജീവനക്കാരെ ഉൾപ്പെടെ പുനർവിന്യസിക്കും. പുതിയ വൻ  പദ്ധതികളുടെയൊന്നും പ്രഖ്യാപനം ഈ ബജറ്റിൽ ഉണ്ടാവില്ല. സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയിൽ എത്തിക്കുക, കൂടാതെ ഒരു വർഷം കൊണ്ട് ഒരു കോടി ഫലവൃക്ഷങ്ങൾ നടുക തുടങ്ങിയവ ഈ ബജറ്റിലൂടെ ലക്‌ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ നാലു വർഷത്തെ നേട്ടങ്ങൾ ബജറ്റിൽ എടുത്ത് കാണിച്ചേക്കും.
തിരുവനന്തപുരം: രണ്ട് മാസം കൊണ്ട് വരുമാനം 200 കോടി കവിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ കെഎസ്ആർടിസി. ഡിസംബറിൽ 213.28 കോടിയും ജനുവരിയിൽ 204 .90 കോടിയുമാണ് കെഎസ്ആർടിസിയുടെ വരുമാനം. കഴിഞ്ഞ വർഷം  സർക്കാർ സഹായമില്ലാതെ ശമ്പളം നൽകിയ കെഎസ്ആർടിസി ഇത്തവണ സർക്കാർ സഹായം തേടിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ ബാധ്യത സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സർക്കാരിൽ നിന്ന് ലഭിച്ച 25   കോടി കൊണ്ടാണ് കഴിഞ്ഞ മാസം ശമ്പള വിതരണം നടത്തിയത്....
ദില്ലി ബ്യൂറോ: കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തിലെത്തെിക്കണമെന്നാണ് ഡല്‍ഹിയിലെ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. ഡല്‍ഹി സംസ്ഥാനത്തിന്റെ ക്രമസമാധാനം പോലൊരു സുപ്രധാന വകുപ്പും അത് കാക്കാന്‍ ശേഷിയുള്ള ഡല്‍ഹി പോലീസും...
സിറിയ: സി​റി​യ​യി​ലെ ഇ​ദ്​​ലി​ബ്​ മേ​ഖ​ല​യി​ല്‍ സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ തു​ര്‍​ക്കി​യു​ടെ അ​ഞ്ചു സൈ​നി​ക​രും സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നു​ പി​ന്നാ​ലെ സി​റി​യ​ന്‍ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ നേ​രെ തു​ര്‍​ക്കി ആ​ക്ര​മ​ണം ന​ട​ത്തി. യു​ദ്ധ​വി​മാ​ന​ങ്ങ​ളും പീ​ര​ങ്കി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ യു​​ക്രെയ്‌​​​നി​ലേ​ക്ക്​ തി​രി​ക്കും മു​മ്പേ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ്​ റജ​ബ്​ ത്വ​യി​ബ്​ ഉ​ര്‍​ദു​ഗാ​ന്‍ പ​റ​ഞ്ഞു. സൈ​നി​ക നീ​ക്ക​ത്തെ​ക്കു​റി​ച് മു​ന്‍​കൂ​ട്ടി വി​വ​രം ന​ല്‍​കി​യി​ട്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യാ​ണ്​ തു​ര്‍​ക്കി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​നെ​ക്കു​റി​ച്ച്‌​ കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​തു​മൂ​ല​മാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ്​ സി​റി​യ​ന്‍...
ന്യൂ ഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്നും തുടരും. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് കോണ്‍ഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വിവിധ സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ആം ആദ്മി പാര്‍ട്ടിക്ക് 54 മുതല്‍ 60 സീറ്റ് വരെ...
ചൈന: കൊറോണ വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന. യു എസ് ആണ് വുഹാനില്‍ നിന്ന് ആദ്യം നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരികെ വിളിച്ചതും ചൈനക്കാര്‍ക്കു യുഎസിലേക്കു പ്രവേശനം വിലക്കിയതുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുനിങ് ആരോപിച്ചു. ലോകാരോഗ്യ സംഘടന യാത്രയും വ്യാപാരവും വിലക്കിയിട്ടില്ല. അപ്പോഴാണ്, യുഎസ് മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്ന രീതിയില്‍...
ന്യൂഡൽഹി: കാലാവസ്ഥയെ പോലും അവഗണിച്ച്‌ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റില്‍ നിന്നും മഡഗാസ്‌കറിനെ കരകയറ്റാന്‍ സഹായ ഹസ്തവുമായി ഇന്ത്യയെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി ഇന്ത്യ അയച്ച യുദ്ധകപ്പല്‍ ഐ.എന്‍.എസ് ഐരാവത് മഡഗാസ്‌കര്‍ തീരത്ത് നങ്കൂരമിട്ടു. മഡഗാസ്‌കര്‍ പ്രധാനമന്ത്രി നേരിട്ടെത്തി ഇന്ത്യന്‍ അംബാസിഡറില്‍ നിന്നും സാധനങ്ങള്‍ കൈപ്പറ്റി, ഇന്ത്യ കാത്തുസൂക്ഷിച്ച ഐക്യദാര്‍ഢ്യത്തിനും സാഹോദര്യത്തിനും നന്ദി എഴുതി നല്‍കുകയും ചെയ്തു.  ചുഴലികൊടുങ്കാറ്റ് തരിപ്പണമാക്കിയ ദ്വീപിനെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം അവസാനമാണ് മഡഗാസ്‌കര്‍ പ്രസിഡന്റ് ലോകരാജ്യങ്ങളോട്...
തിരുവനന്തപുരം: ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം രേഖാമൂലം വിയോജിപ്പറിയിച്ചു. വിവിധ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് കത്തയച്ചത്. കേന്ദ്ര മന്ത്രാലയമിറക്കിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തെ തകര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനം നടപ്പായാല്‍ കെഎസ്ആര്‍ടിസി ബസ്സുകളെയും മറ്റ് ബസ്സ് സര്‍വ്വീസുകളെയും സാരമായി ബാധിക്കുമെന്നാണ്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ അഭിനന്ദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായെന്നും കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍  പദ്ധതി നടപ്പിലാക്കിയന്നും ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കാനായി കേന്ദ്രം കേരളത്തിനായി 93 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും 56 ലക്ഷം ഇതിനോടകം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. 
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. വിരമിക്കല്‍ ദിവസം മാര്‍ച്ച്‌ 31 ആയി ഏകീകരിക്കാനും ഇതുവരെ ആലോചനയില്ല. സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയുടെ ന്യായവില കൂട്ടുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാവും. വെള്ളിയാഴ്ചയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.  കടുത്ത സാമ്പത്തിക  പ്രതിസന്ധി കാരണം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീട്ടിവെക്കാന്‍ ഇത്തവണ ബജറ്റില്‍ പെന്‍ഷന്‍പ്രായം കൂട്ടുമെന്ന വ്യാപകമായ പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്നുണ്ട്. ഇപ്പോള്‍ 56 ആണ് വിരമിക്കല്‍ പ്രായം. ഇത്...