Thu. Apr 25th, 2024
തിരുവനന്തപുരം:

ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം രേഖാമൂലം വിയോജിപ്പറിയിച്ചു. വിവിധ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് കത്തയച്ചത്. കേന്ദ്ര മന്ത്രാലയമിറക്കിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തെ തകര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനം നടപ്പായാല്‍ കെഎസ്ആര്‍ടിസി ബസ്സുകളെയും മറ്റ് ബസ്സ് സര്‍വ്വീസുകളെയും സാരമായി ബാധിക്കുമെന്നാണ് സംസ്ഥാനം നല്‍കിയ കത്തില്‍ പറയുന്നത്.  ഇതിനോടൊപ്പം സംസ്ഥാനത്തിന്‍റെ റവന്യു വരുമാനത്തിലും കുറവുണ്ടാകുമെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. 

.