Fri. Apr 26th, 2024
തിരുവനന്തപുരം:

രണ്ട് മാസം കൊണ്ട് വരുമാനം 200 കോടി കവിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ കെഎസ്ആർടിസി. ഡിസംബറിൽ 213.28 കോടിയും ജനുവരിയിൽ 204 .90 കോടിയുമാണ് കെഎസ്ആർടിസിയുടെ വരുമാനം. കഴിഞ്ഞ വർഷം  സർക്കാർ സഹായമില്ലാതെ ശമ്പളം നൽകിയ കെഎസ്ആർടിസി ഇത്തവണ സർക്കാർ സഹായം തേടിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ ബാധ്യത സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സർക്കാരിൽ നിന്ന് ലഭിച്ച 25   കോടി കൊണ്ടാണ് കഴിഞ്ഞ മാസം ശമ്പള വിതരണം നടത്തിയത്. ശമ്പള വിതരണത്തിനായി മാത്രം ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. തൊഴിലാളി സംഘടനകളുടെ സെക്രെട്ടറിയേറ്റിനു മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ശമ്പളം മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്