Fri. Mar 29th, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതിയായ സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക കോടതി നോര്‍ത്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. സലീമിന്‍റെ ഫോണിൽ നിന്നും നടി കോടതിയിൽ എത്തിയ ദൃശ്യങ്ങളും കേസിലെ പ്രതിയായ നടൻ ദിലീപ് കോടതിക്കുള്ളിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. സലിം ചിത്രങ്ങൾ പകർത്തുന്നത് പ്രോസിക്യൂഷനാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam