Wed. Apr 24th, 2024
ഡല്‍ഹി:

പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ജയ് ശ്രീ റാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇയാൾ വെടിവെച്ചത്. താനും പിതാവും കഴിഞ്ഞ മാസം ആം ആദ്മി പാർട്ടിയിൽ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam