Fri. Apr 19th, 2024

ന്യൂഡൽഹി:

പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാൽ സജീവമാണ് തലസ്ഥാനം. പാട്ടും,മുദ്ര്യവാക്യങ്ങളുമായി ആയിരക്കനണക്കിനാളുകളാണ് പ്രതിഷേധവുമായി ഡൽഹിയിലെ ഷഹീന്‍ ബാഗിലെ നോയിഡ-കാളിന്ദി കുഞ്ചിൽ ഒത്തുകൂടിയത്.

നവമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടു ഒത്തുകൂടിയ സമരക്കാർ വെത്യസ്ത കലാപരിപാടികൾ സംഘടിപ്പിച്ചു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത ഫിര്‍ദോസ് എന്ന വീട്ടമ്മ പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് എത്തി ചേർന്ന സമരക്കാരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

പ്രതിഷേധങ്ങളുടെ സമരകിരാകേന്ദ്രമായ ഷഹീന്‍ ബാഗില്‍ആളുകൾ ഒത്തുകൂടുന്നതിനു പോലീസ് തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചില ആളുകൾ നടത്തുന്ന വർഗീയ പ്രസംഗങ്ങൾ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതെന്നാണ് സമരക്കാരിൽ ചിലർ ആരോപിക്കുന്നത്.

എന്നിരുന്നാലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പോലീസ് തുടർച്ചയായി ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ കൂടുതൽ പേർ അണിചേരുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്.