Fri. Apr 26th, 2024

ശ്രീനഗര്‍:

പുതു വര്‍ഷത്തിലേക്ക് കാലെടുത്തു വെക്കുന്നതോടൊപ്പം കശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലു മാസങ്ങൾക്കു ശേഷമാണ് കാശ്മീരിൽ എസ്എംഎസ് സേവനം പുനരാരംഭിച്ചത്.

ജമ്മു കശ്മീരിലുടനീളം ഓഗസ്റ്റ് നാലിനാണ് മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ജമ്മുകശ്മീരിന്റെ പ്രത്യക പദവി ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ശേഷമാണ് ഇത്തരമൊരു നടപടി.

മൊബൈല്‍ ഫോണുകളിലെ എസ്എംഎസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍ര്‍നെറ്റ് സേവനങ്ങളും ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രി മുതല്‍ ലഭ്യമാക്കി തുടങ്ങിയതായി ജമ്മു കശ്മീര്‍ ഭരണവക്താവ് റോഹിത് കന്‍സാല്‍ പറഞ്ഞു. മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം  കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന്  രാജ്യമെമ്പാടും വലിയ  പ്രധിഷേധമാണ് ഉണ്ടായത്. ഒപ്പം അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.