കൊച്ചി:
ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ ചെല്ലാനത്തുകാർക്കുള്ളത്. എല്ലാ വർഷവും ഉണ്ടാകുന്ന കടൽ ക്ഷോഭം തടയാനുള്ള സ്ഥിരം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
ജനകീയ വേദിക്കു കീഴിൽ കമ്പനിപ്പടിയില്‍ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുന്നു. ക്രിസ്തുമസ് ദിനത്തില്‍ ചെല്ലാനത്തുകാർ ഒന്നടങ്കം പട്ടിണി കിടന്നു തെരുവിൽ പ്രതിഷേധിച്ചിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് സമരക്കാർ പറയുന്നത്.
കടൽ കയറുന്നത് ശാസ്ത്രീയ പരിഹാരമായ ജിയോ ട്യൂബുകളുടെ നിര്‍മാണം 2019 ഫെബ്രുവരിയില്‍ പൂർത്തിയാകുമെന്നാണ് സർക്കാർ വാഗ്ദാനം.എന്നാൽ ഇപ്പോൾ 2020 ലേക്ക് കാലെടുത്തു വെക്കുമ്പോഴും പണി പൂർത്തിയാക്കിയിട്ടില്ല. ഇനി വരാൻ പോകുന്ന മഴക്കാലത്തു എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് ഇവിടത്തെ പ്രദേശവാസികൾ.