Wed. Jan 22nd, 2025

ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും  രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികൾ അംഗീകരിക്കില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് നാളത്തെ ഭാവി. ഇന്ത്യയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി,” ട്വീറ്റിലൂടെയാണ് രാഹുല്‍ഗാന്ധി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്.

ഇന്ന് ഡൽഹിയിൽ രാംലീല മൈതാനത്തു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗ ത്തിൽ  മോദി നടത്തിയ  പ്രസംഗത്തിനു പിന്നാലെയാണ്  രാഹുൽ ഗാന്ധി ഇന്ത്യൻ യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ട്  ട്വീറ്റ് ചെയ്തത്.

“ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും അമിത് ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ മോദി സർക്കാരിനാവില്ല, ” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.