ഖത്തർ:
സൗദി അറേബ്യയുമായുള്ള ചർച്ചയെത്തുടർന്ന് ഗൾഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു.
ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനകൾക്കിടയിലാണ് വെള്ളിയാഴ്ച റോമിൽ നടന്ന വിദേശ നയ സമ്മേളനത്തിൽ സംസാരിക്കവേ അൽ താനി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ എന്നിവ ഈജിപ്തിനൊപ്പം ഖത്തറിൽ കര, വായു, കടൽ ഉപരോധം ഏർപ്പെടുത്തുകയും 2017 ജൂണിൽ നയതന്ത്രബന്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.
ഇത് ഖത്തറിന്റെ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധിയിലാക്കിയെന്നും ഇതിനു പരിഹാരം കാണണമെന്ന് വിദേശനയ സമ്മേളനത്തിൽ അതദ്ദേഹം കൂട്ടിച്ചേർത്തു .