Sat. Apr 20th, 2024
ഹെയ്തി:

 
നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഹെയ്തിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര പിന്തുണ വേണമെന്ന ആവശ്യവുമായി പ്രസിഡണ്ട് ജൊവനല്‍ മോയിസ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലുള്ള ഹെയ്തിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാണെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മോയിസ് പറഞ്ഞു.

വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പ്, പ്രതിപക്ഷം എന്നിവരുമായി പ്രസിഡണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന അരക്ഷിതാവസ്ഥ, അഴിമതി ആരോപണങ്ങള്‍, പണപ്പെരുപ്പം എന്നിവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മോയിസ് കൂട്ടിച്ചേര്‍ത്തു. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പുറത്തുവിട്ട കണക്കനുസരിച്ച് 3.7 ദശലക്ഷം ആളുകളാണ് ഹെയ്തിയില്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നത്.