Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. കേ​ന്ദ്ര ധനമ​ന്ത്രി നിര്‍മലാ സീതാരാമനോട്, ലൈസന്‍സ്​ ഫീ, ജി.എസ്​.ടി. തുടങ്ങിയവയില്‍ ഇളവ് ​നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്, ടെലികോം മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

ആഗസ്​റ്റ്​ 22ന് ഒത്തുചേർന്ന, രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ യോഗത്തിനു ശേഷമാണ് പുതിയ ആവശ്യവുമായി രവിശങ്കർ പ്രസാദ് രംഗത്തു വന്നിരിക്കുന്നത്. യോഗ നടപടികളെ സംബന്ധിച്ച വിവരം, തീരുമാനങ്ങൾ എന്നിവ ധനമന്ത്രി​ നിര്‍മലാ സീതാരാമനെ അറിയിച്ചിട്ടുണ്ട്.
2017 സാമ്പത്തിക വര്‍ഷത്തില്‍, 1.85 ലക്ഷം കോടിയായിരുന്ന ടെലികോം​ മേഖലയില്‍ നിന്നുള്ള വരുമാനം, ഈ സാമ്പത്തിക വര്‍ഷം 1.39 ലക്ഷം കോടിയായി കുറഞ്ഞിരിക്കുകയാണ്. ഏകദേശം എട്ട്​ ലക്ഷം കോടിയുടെ ബാധ്യതയാണ് നിലവിൽ, ​ടെലികോം മേഖലയ്ക്കുള്ളതെന്നും രവിശങ്കര്‍ പ്രസാദ്​ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ വോഡഫോണ്‍-ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ടെലികോം ഉപകരണങ്ങളുടെ ജി.എസ്​.ടി 18 ശതമാനത്തില്‍ നിന്ന്​ 12 ശതമാനമാക്കി കുറക്കണമെന്ന്​ ആവശ്യപ്പെട്ടതായും രവിശങ്കര്‍ പ്രസാദ്​ വ്യക്​തമാക്കി.

രാജ്യത്ത് നിലവിൽ, ലാഭമുണ്ടാക്കുന്ന ഒരേയൊരു ടെലികോം കമ്പനി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *